'ഇവിടെ എല്ലാവർക്കും പാടാം’; നാടൻ പാട്ട് പഠിക്കാനുള്ള അവസരമൊരുക്കി സേവ് മണ്ണാർക്കാട്

മണ്ണാർക്കാട്:  നാടൻ പാട്ട് പാടാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പഠിക്കാൻ അവസരമൊരുക്കുക എന്ന ഉദ്ദേശത്തോടെ സേവ് മണ്ണാർക്കാട് നാടൻപാട്ട് പരിശീലന കളരി ആരംഭിച്ചു. മാസത്തിൽ രണ്ട് ദിവസങ്ങളിലാണ് ക്ലാസ് ഉണ്ടാകുക. അനീഷ് മണ്ണാർക്കാടാണ് ക്ലാസ് എടുക്കുക.
പരിശീലന കളരിയുടെ ഉദ്ഘാടനം  സന്തോഷ്  അട്ടപ്പാടി നിർവ്വഹിച്ചു.  ചടങ്ങിന് കലാസംഘം കൺവീനർ എം.എം ബഷീർ സ്വാഗതം പറഞ്ഞു.
സേവ് മണ്ണാർക്കാട് വൈസ് ചെയർമാൻ  അബ്ദുൽ ഹാദി അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  നഷീദ് പിലാക്കൽ, വൈസ് ചെയർമാൻ  അസ്ലം അച്ചു എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. ദീപിക.എ നന്ദി പറഞ്ഞു
Previous Post Next Post

نموذج الاتصال