ഷാർജയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി സ്വദേശി പടലത്ത് വീട്ടിൽ ഹംസയുടെ മകൻ ഹക്കീമാണ് (36) മരിച്ചത്. സംഭവത്തിൽ പാകിസ്താൻ സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെ ഷാർജ ബുതീനയിലാണ് സംഭവം.
പ്രമുഖ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.
പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തിൽ പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
മാതാവ്: പരേതയായ സക്കീന
ഭാര്യ: ഷഹാന
മക്കൾ: ഹയ ഇഷാൽ ,സിയ മെഹ്ഫിൻ