അക്വേറിയം വൃത്തിയാക്കുന്നതിനിടെ 11 കാരൻ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: അക്വേറിയം വൃത്തിയാക്കുന്നതിനിടെ മണപ്പുറം സെന്റ് തെരേസാസ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ വീട്ടിൽ ശരത് - സിനി ദമ്പതികളുടെ മകൻ അലൻ ( ഉണ്ണിക്കുട്ടൻ- 11 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. അയൽപക്കത്ത് നിന്നും മടങ്ങിയെത്തിയ മുത്തശ്ശി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂച്ചാക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരൻ എട്ടാം ക്ലാസ് വിദ്യാർഥി അശ്വിൻ
Previous Post Next Post

نموذج الاتصال