മണ്ണാർക്കാട് : കെ.സി.വൈ.എം മണ്ണാർക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയത്തിൽ വിവാദമായ കക്കുകളി നാടകത്തിനെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെ.സി.വൈ.എം മണ്ണാർക്കാട് യൂണിറ്റ് പ്രസിഡന്റ്
ജെറിൻ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.ഫ്രെഡ്‌ഡി കാഞ്ഞിരത്തിങ്കൽ, ഡൊമിനിക്കൻ സന്യാസിനി സമൂഹത്തിന്റെ അസിസ്റ്റന്റ് ജനറൽ സി.മോൻസി ഒ.പി, യൂണിറ്റ് സെക്രട്ടറി കുമാരി.ജെസ്‌ലിൻ തെരേസ എന്നിവർ പ്രതിഷേധമറിയിച്ച് സംസാരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസത്തെ അടിച്ചമർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ക്രൈസ്തവർ എന്നും ഒറ്റക്കെട്ടായി അണിനിരക്കുമെന്നും യൂണിറ്റ് ഡയറക്ടർ ഫാ.ഫ്രഡ്‌ഡി കാഞ്ഞിരത്തിങ്കൽ പറഞ്ഞു. ഇടവക വികാരി ഫാ.രാജു പുളിക്കത്താഴെ, യൂണിറ്റ് ആനിമേറ്റർ ശ്രീ.ആൽബിൻ കാഞ്ഞിരത്തിങ്കൽ, കെ.സി.വൈ.എം പാലക്കാട് രൂപതാ സെക്രട്ടറി കുമാരി.ടെസ്സി കുര്യൻ, കെ.സി.വൈ.എം മണ്ണാർക്കാട് ഫൊറോന ഉപാധ്യക്ഷ കുമാരി.റിയ ഇവാഞ്ചിലിൻ, ഫൊറോന ട്രെഷറർ ശ്രീ.സജിൻ ജോസഫ് എന്നിവർ യോഗത്തിനു നേതൃത്വം നല്കി.