മണ്ണാർക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി കിണറ്റിനടിയിലേക്ക് വീണ് തൊഴിലാളി മരിച്ചു. ഒഴുകുപാറയിൽ താമസിക്കുന്ന നരിയാർ മുണ്ട കാളിയപ്പൻ (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കോട്ടോപ്പാടം പഞ്ചായത്തിൽ കൈനാത്തൊടി കോളനി എന്ന സ്ഥലത്ത് പറപ്പൂർ മുരളീധരൻ എന്നയാളുടെ വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങിയതായിരുന്നു കാളിയപ്പനും, അദ്ധേഹത്തിന്റെ മകനും, കിണറിന്റെ ഉള്ളിലെ ഒരു വശത്തെ പുല്ല് പറിച്ചതിന് ശേഷം കയർ മാറ്റി കെട്ടാൻ മകനോട് പറഞ്ഞതിന് ശേഷം അള്ളിപ്പിടിച്ചിരിച്ചിരിക്കുകയായിരുന്ന കാളിയപ്പൻ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ റിങ്ങിൽ തലയിടിച്ചാണ് അത്യാഹിതം. കിണറിൽ വീണ കാളിയപ്പനെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. 75 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ശ്രീജേഷ് ബി എ സെറ്റ് ധരിച്ച് ഇറങ്ങി സാഹസികമായി പുറത്തെത്തിച്ചു. ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല