മലപ്പുറം: പെരിന്തൽമണ്ണയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സൻ്റെ മകൾ അൽഫോൻസ (22) ആണ് മരിച്ചത് എം.ഇ.എസ് മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. ദേശീയ പാതയിൽ തിരൂർക്കാട് ആണ് അപകടമുണ്ടായത്. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിനെ (21) പരിക്കുകളോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച രാവിലെ 6.50ന് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്. അശ്വിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്
പെരിന്തൽമണ്ണയിൽ ബെെക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
byഅഡ്മിൻ
-
0