ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ മാല മോഷണം പോയി

കോട്ടക്കൽ: ചൂട് കാരണം ഉറങ്ങാനായി ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ സ്വർണമാലയുമായി കള്ളൻ കടന്നുകളഞ്ഞു. പടപ്പറമ്പ് കുറുവ ചുങ്കത്തപ്പാറയിലെ വാടമ്മൽ രാജന്റെ മരുമകളുടെ നാലര പവന്റെ മാലയാണ് മോഷണം പോയത്. ഇന്നലെ പുലർച്ചയാണ് സംഭവം. വീടിന്റെ മുകളിലെ നിലയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. സമീപത്തു നിർമാണം നടക്കുന്ന വീട്ടിൽ നിന്നെടുത്ത കോണി വഴിയാണ് മോഷ്ടാവ് വീടിന്റെ മുകളിൽ എത്തിയത്. മാല പൊട്ടിക്കുന്നതിനിടെ ഉണർന്ന യുവതി ബഹളം വെച്ചതിനെ തുടർന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Previous Post Next Post

نموذج الاتصال