അട്ടപ്പാടിയില്‍ 19 ലിറ്റര്‍ ചാരായം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

അഗളി:  അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 19  ലിറ്റര്‍ ചാരായം പിടികൂടി.മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോട്ടത്തറ മൊക്കച്ചാള ഊരിലെ രാജാറാം, പലകയൂര്‍ അരുണ്‍, ചാളയൂര്‍ രവീന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ചാരായം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ജനമൈത്രി സ്‌ക്വാഡുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ പി കെ കൃഷ്ണദാസ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ പ്രദീപ്, എകെ രജീഷ്, വി പ്രേംകുമാര്‍, മുഹമ്മദ് റിയാസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ പി അഖില, യു അജിത മോള്‍, ഡ്രൈവര്‍ കണ്ണദാസന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Previous Post Next Post

نموذج الاتصال