മണ്ണാർക്കാട്: പനി ബാധിച്ച് പത്ത് വയസ്സുകാരി മരിച്ചു. പയ്യനെടം കളപ്പുരയിൽ സുധീർ ബാബുവിന്റെ മകളും കാരാപ്പാടം എ.എൽ.പി.എസ്. വിദ്യാർഥിനിയുമായ ഹാദിയയാണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയെത്തുടർന്ന് കുട്ടിയെ ആദ്യം കുമരംപുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അവിടെ നിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവെച്ചാണ് ചൊവ്വാഴ്ച പുലർച്ചെ മരണം സംഭവിച്ചത്.