വരയിലൂടെ ബോധവൽക്കരണ സന്ദേശം നൽകി എൻ.എസ്.എസ് വിദ്യാർത്ഥികൾ


മണ്ണാർക്കാട്: എഴുത്തിലൂടേയും, വരയിലൂടെയും ബോധവൽക്കരണ സന്ദേശം പകർന്ന് നൽകി അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് എൻ.എസ്.എസ്. യൂണിറ്റ്.  കാട്ടു തീയിൽ നിന്ന്  വനത്തെ സംരക്ഷിക്കുവാനും, പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിയുന്നതിനെതിരെയുമായിരുന്നു ബോധവത്കരണം. 
മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസിൻ്റെ സഹകരണത്തോടെയാണ് മണ്ണാർക്കാട് മുക്കാലി ചുരം പ്രദേശത്ത് മുപ്പതോളം വാളൻ്റിയേഴ്സ് ചേർന്ന് ശില ചിത്ര രചനയും, എഴുത്തുകളുമായി പൊതു ജനത്തിന് ബോധവത്കരണം നല്കിയത്. പ്രോഗ്രാം ഓഫിസർ ശ്രീ.ജെയിംസ് വി.ദാസ് നേതൃത്യം നല്കി.
Previous Post Next Post

نموذج الاتصال