സംഘശക്തി വിളിച്ചോതി സമസ്ത; മണ്ണാർക്കാട് താലൂക്ക് സമ്മേളനം സമാപിച്ചു

മണ്ണാർക്കാട്: ആദർശ വിശുദ്ധിയുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മണ്ണാർക്കാട് താലൂക്ക് പ്രതിനിധി സമ്മേളനവും മർഹൂം സി കെ എം സ്വാദിഖ് മുസ്ലിയാർ അനുസ്മരണവും 
സമാപിച്ചു.

സംഘടനാ ശക്തിയും  കൃത്യ നിഷ്ഠയും വിളിച്ചോതുന്നതായിരുന്നു. സമയ ബന്ധിതമായിരുന്നു പ്രോഗ്രാം. രാവിലെ 9 മണിക്ക് സമസ്ത: ട്രഷററായിരുന്ന മർഹൂം സി കെ എം സ്വാദിഖ് മുസ്ലിയാരുടെ മഖ്ബറ സിയാറത്തിന്  എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി കെ ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകി .  9.30 ന് എസ് കെ ജെ എം ജില്ലാ പ്രസിഡൻ്റ് സി മുഹമ്മദലി ഫൈസി സമ്മേളന നഗരിയിൽ പതാക ഉയർത്തി. മൗലിദ് പാരായണത്തിന്ന് സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ നേതൃത്വം നൽകി
10 മണിക്ക്  സമസ്ത: താലൂക്ക് പ്രസിഡൻറ് കെ സി അബൂബക്കർ ദാരിമിയുടെ അദ്ധ്യക്ഷതയിൽ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ സമ്മേളനം ഉൽഘാടനം ചെയ്തു .
ജനറൽ കൺവീനർ അലവി ഫൈസി കുളപ്പറമ്പ് സ്വാഗതം പറഞ്ഞു. ക്യാമ്പ് അമീർ മുസ്തഫ അശ്റഫി കക്കുപ്പടി പ്രതിനിധികൾക്ക് നിർദ്ധേശം നൽകി.
തുടർന്ന്, ആസിഫ് ദാരിമി പുളിക്കൽ , അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് , അബ്ദുസമദ് പൂക്കോട്ടൂർ എന്നിവർ യഥാകൃമം ആത്മീയത, ആദർശം, പ്രാസ്ഥാനികം എന്നീ സെഷനുകളിൽ വിഷയാവതരണം നടത്തി. സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ കൊടക്കാട് ,എൻ ഹബീബ് ഫൈസി കോട്ടോപ്പാടം നന്ദി പറഞ്ഞു.

ഉച്ചക്ക് ശേഷം മർഹൂം സി കെ എം സ്വാദിഖ് മുസ്ലിയാർ അനുസ്മരണം സമസ്ത: താലൂക്  ട്രഷറർ
സി പി ബാപ്പു മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ പഴയ ലെക്കിടി  ഉൽഘാടനം ചെയ്തു. എസ് വൈസ് എസ് ജില്ലാ സെക്രട്ടറി ജി എം സ്വലാഹുദ്ധീൻ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി .നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാർ സമാപന പ്രാത്ഥനക്ക് നേതൃത്വം നൽകി. എസ് കെ ജെ എം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ മുസ്ലിയാർ കുടക് ആമുഖ പ്രഭാഷണം നിർവഹിച്ചു. മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ ഫായിദ ബഷീർ മുഖ്യാതിഥിയായി.കരീം മുസ്ലിയാർ , ടി ടി ഉസ്മാൻ ഫൈസി ,അബൂബക്കർ മാസ്റ്റർ നാട്ടുകൽ ,അഡ്വ നാസർ കാളമ്പാറ,
അഡ്വ ടി എ സിദ്ധീഖ് ,റഷീദ് ആലായാൻ ,കെ പി സലീം മാസ്റ്റർ, മുഹമ്മദാലി മാസ്റ്റർ വടക്കുമണ്ണം, ഹമീദാജി ,മുസ്തഫ ഹാജി കോടതിപ്പടി, ടി കെ സുബൈർ മൗലവി, കബീർ അൻവരി നാട്ടുകൽ, റഹീം ഫൈസി, നിസാമുദ്ധീൻ ഫൈസി, സുലൈമാൻ ഫൈസി, മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂർ, ഗഫൂർ കോൽകളത്തിൽ, അൻവർ സ്വാദിഖ് ഫൈസി നന്ദിയും പറഞ്ഞു.
മണ്ണാർക്കാട് താലൂക്കിലെ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും തിരെഞ്ഞെടുക്കപ്പെട്ട 1500ലേറെ  പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 
Previous Post Next Post

نموذج الاتصال