ചെരിപ്പ് ധരിക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റു

മണ്ണാർക്കാട്: രാവിലെ നടക്കാനിറങ്ങുന്നതിനായി ചെരുപ്പ് ധരിക്കുന്നതിനിടെ ചങ്ങലീരി പറമ്പുള്ളി നിവാസിക്ക് പാമ്പ് കടിയേറ്റു. ചേപ്പുള്ളി വീട്ടിൽ കരീമിനാണ് പാമ്പിന്റെ കടിയേറ്റത്. ഇദ്ദേഹത്തെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  ഇന്ന് പുലർച്ചെയാണ് സംഭവം. നടക്കാനിറങ്ങുന്നതിനായി ചെരുപ്പ് ധരിക്കുമ്പോൾ ചെരിപ്പിൽ ഉണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. 

റിപ്പോർട്ട്: ഷിഹാസ് മണ്ണാർക്കാട് 
Previous Post Next Post

نموذج الاتصال