വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണം നടന്നു

മണ്ണാർക്കാട് നഗരസഭ 2022-2023 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിലുകൾ വിതരണം നടത്തി. നഗരസഭ ചെയർമാൻ  സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. 
നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസീത അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഷെഫീഖ് റഹ്മാൻ, ബാലകൃഷ്ണൻ, വത്സലാകുമാരി, ഹംസ കുറുവണ്ണ, സെക്രട്ടറി പി ബി കൃഷ്ണകുമാരി, നഗരസഭാ കൗൺസിലർമാർ, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.  ഓരോ വാർഡിലും 7 കട്ടിലുകൾ വീതം ആകെ 203 കട്ടിലുകളാണ് വിതരണം നടത്തിയത്
Previous Post Next Post

نموذج الاتصال