പൂരപറമ്പിൽ നഗരസഭാ ഹരിതപ്രോട്ടോകോൾ കേന്ദ്രം ആരംഭിച്ചു

മണ്ണാർക്കാട്: പൂരപ്പറമ്പിലെ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് മണ്ണാർക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പൂർണ്ണമായും ജൈവവസ്തുക്കൾ  ഉപയോഗിച്ച് ആകർഷമാക്കിയ ഹരിത പ്രോട്ടോകോൾ കേന്ദ്രം ആരംഭിച്ചു.  ആയിരക്കണക്കിന് ആളുകൾ  ഒത്തുകൂടുന്ന അരകുറിശ്ശി ഉദയർകുന്ന് ക്ഷേത്ര മൈതാനി ഹരിതകർമ്മ സേനയും, ഹെൽത്ത് വിഭാഗവും ചേർന്ന് ദിവസത്തിൽ രണ്ട് തവണയായി മാലിന്യം വേർതിരിച്ച് സംസ്കരിക്കും, പൂരത്തിനെത്തുന്നവർക്ക് ബോധവൽക്കരണം നൽകി ക്ഷേത്ര മൈതാനി ശുചിയായി സൂക്ഷിക്കുക എന്നതുമാണ് ലക്ഷ്യം.  പൂരപ്രേമികൾക്ക് ദാഹജലവും മറ്റും സ്റ്റാളിൽ ലഭ്യഭാക്കും. 
നഗരസഭ ചെയർമാൻ സി.  മുഹമ്മദ് ബഷീർ ഹരിതപ്രോട്ടോകോൾ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു പൂരാഘോഷ കമ്മിറ്റി പ്രസിഡൻറ് സച്ചിദാനന്ദൻ, സെക്രട്ടറി പുരുഷോത്തമൻ എന്നിവർ മുഖ്യാതിഥികളായി, നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസീത, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ  കെ.ബാലകൃഷ്ണൻ, ഹംസ കുറുവണ്ണ, സെക്രട്ടറി പി ബി കൃഷ്ണകുമാരി, കൗൺസിലർ മാരായ അരുൺകുമാർ പാലക്കുറുശ്ശി, രാധാകൃഷ്ണൻ, സമീർ വേളക്കാടൻ, മുജീബ്, സുഹറ, ഉഷ, ഷറഫുന്നിസ പുരാഘോഷ കമ്മിറ്റി ഭാരവാഹികളായ പി.കെ മോഹൻദാസ്, ഡോ.രാജൻ, ചന്ദ്രശേഖരൻ, എം എസ് വിജയൻ, നഗരസഭാ ജെ എച്ച് ഐമാരായ സതീഷ്, ഫെമിൽ കെ വർഗ്ഗീസ്, നഗരസഭാ സാനിട്ടറി വർക്കേഴ്സ്, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post

نموذج الاتصال