യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്: യുവാവിനെ വാടകമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിയ്യക്കുര്‍ശ്ശി വടക്കേക്കര വീട്ടില്‍ വേലുണ്ണിയുടെ മകന്‍ രാജീവ് (39) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് വടക്കുമണ്ണം വിജയ് ജ്യോതി ഓഡിറ്റോറിയത്തിന് സമീപമുള്ള വാടക വീട്ടിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

അമ്മ:ദേവയാനി
ഭാര്യ: പ്രീത
മക്കള്‍: പുണ്യ, തേജ

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക.അതിജീവിക്കാന്‍ ശ്രമിക്കുക.ഹെല്‍പ്പലൈന്‍ നമ്പരുകള്‍ - 1056, 2552056
Previous Post Next Post

نموذج الاتصال