അരിയൂരിൽ വാഹനാപകടം; യുവതി മരിച്ചു

മണ്ണാർക്കാട്: ദേശീയപാത അരിയൂരിൽ ലോറിയും സ്ക്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തിരുവാഴിയോട് പുഞ്ചപ്പാടം ഒടുവങ്ങാട്ടിൽ സതീഷ് കുമാറിന്റെ ഭാര്യ രമ്യ (36) യാണ് മരിച്ചത്. ശ്രീകൃഷ്ണപുരം സ്വദേശിയാണ്.
ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. മണ്ണാർക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ രമ്യ ഇന്ന് രാവിലെ ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ വരവേയാണ് അപകടമുണ്ടായത് മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന രമ്യ ലോറിയെ മറി കടക്കാനുള്ള ശ്രമത്തിൽ അപകടം സംഭവിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ സ്ക്കൂട്ടർ പൂർണ്ണമായും തകർന്നു. മൃതദേഹം മണ്ണാർക്കാട് ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി
Previous Post Next Post

نموذج الاتصال