രാധികയുടെ പഠനം മുടങ്ങില്ല; ആശ്വാസമായി സേവ് മണ്ണാർക്കാടിന്റെ ഇടപെടൽ

മണ്ണാർക്കാട്:  മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ രാധികയുടെ പഠനം സാമ്പത്തിക പ്രയാസം മൂലം മുടങ്ങുമോ എന്ന് ആശങ്കയിലായിരുന്ന കുടുംബത്തിനാണ് സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ കൈതാങ്ങായത്. കൂലി പണിക്കാരായ ദമ്പതികളുടെ മകളായ രാധിക പഠനത്തിൽ മിടുക്കിയാണ്, ഡോക്ടറാകണമെന്ന അവളുടെ മോഹം സഫലമാക്കാൻ ട്രൈബൽ ഡിപ്പാർട്ട്മെന്റും കൂടെയുണ്ടായിരുന്നു.  കഴിഞ്ഞ രണ്ട് വർഷത്തെ പഠന ചിലവിനുള്ള പണം ട്രൈബൽ ഡിപ്പാർട്ട്മെന്റാണ് നൽകിയത്. ചില സാങ്കേതിക കാരണങ്ങളാൽ ഈ വർഷത്തെ പണം ലഭിക്കാതെ വന്നതോടെ പ്രയാസത്തിലായ കുടുംബം സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മയെ സമീപിക്കുകയായിരുന്നു.  യൂണിഫോം, ഹോസ്റ്റൽ ചിലവ് എന്നതിലേക്ക് 10,000/- രൂപയായിരുന്നു ഉടനടി വേണ്ടത്.  സേവ് മണ്ണാർക്കാട് ഭാരവാഹികൾ ഈ വിഷയം അംഗങ്ങളിലേക്ക് എത്തിക്കുകയും നിമിഷ നേരം കൊണ്ട് 14,000/- രൂപ സ്വരൂപിക്കുകയും ചെയ്തു. സേവ് മണ്ണാർക്കാട് രക്ഷാധികാരി ഡോ:കമ്മാപ്പ താൻ ആ പതിനായിരം മുഴുവനായി തരാം എന്ന് അറിയിക്കുകയായിരുന്നു. അതോടൊപ്പം സേവ് മണ്ണാർക്കാട് അംഗങ്ങളായ പ്രമോദ്, Edu Focus Language Academy, അബു താഹിർ എന്നിവരും രാധികയുടെ പഠന സഹായ നിധിയിലേക്ക് സംഭാവന നൽകി. ഇങ്ങനെ സ്വരൂപിച്ച 14,000 രൂപ ഇന്ന് തന്നെ സേവ് മണ്ണാർക്കാട് രക്ഷാധികാരി ഡോ: കമ്മാപ്പ രാധികയുടെ അമ്മക്ക് സേവ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ കൈമാറി.
Previous Post Next Post

نموذج الاتصال