മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭ വലിച്ചെറിയൽ മുക്തനഗരം ക്യാമ്പയിനിന്റെ ആദ്യഘട്ടമായി ബസ് സ്റ്റാന്റിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു.
പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം നാം മാറ്റണമെന്നും, ബോട്ടിലുകൾ ബോട്ടിൽ ബൂത്തിൽ നിക്ഷേപിച്ച് നഗരത്തെ മനോഹരമാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും, നഗരത്തിലെ പ്രധാന പത്തോളം ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നുണ്ടെന്നും നഗരസഭ ചെയർമാൻ പറഞ്ഞു
നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി വരും ദിവസങ്ങളിൽ ബോട്ടിൽ ബോത്തുകൾ സ്ഥാപിക്കുന്നതായിരിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, കൌൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.