മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭ 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നഗരസഭാ പ്രദേശത്ത് താമസിക്കുന്നവർക്ക് മുൻഗണന നൽകുവാൻ പുതിയൊരു ഡയാലിസിസ് മെഷീൻ കൂടി നഗരസഭ ചെയർമാൻ സി മുഹമ്മദ് ബഷീർ ജനങ്ങൾക്കായി സമർപ്പിച്ചു.വൈസ് പേഴ്സൺ ശ്രീ കെ പ്രസീത അധ്യക്ഷത വഹിച്ചു.
നഗരസഭയുടെ രണ്ടാമത്തെ ഡയാലിസിസ് മെഷീനാണ് ഇതോടെ ഈ ഭരണസമിതിയുടെ കാലഘട്ടത്തിൽ ജനങ്ങൾക്കായി നൽകിയത്.
കിഡ്നി രോഗികൾ നിത്യേന വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നഗരസഭ പ്രദേശത്ത് താമസിക്കുന്ന ഡയാലിസിസ് രോഗികൾക്ക് അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കൊണ്ടാണ് താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ പ്രദേശത്ത് താമസിക്കുന്നവർക്ക് മുൻഗണന നൽകുവാൻ ഇങ്ങനെ ഒരു പദ്ധതിയുമായി നഗരസഭ മുന്നോട്ടു വന്നതെന്ന് ചെയർമാൻ അറിയിച്ചു. താലൂക്ക് ഹോസ്പിറ്റലിലെ സൂപ്പർ സ്പെഷാലിറ്റി ഡയാലിസ് സെന്റർ ആക്കി ഉയർത്തുവാൻ ഒരു കോടി രൂപ അനുവദിച്ച എംപിക്ക് ചടങ്ങിൽ ചെയർമാൻ ഭരണസമിതിയുടെ പ്രത്യേക നന്ദിയും അറിയിച്ചു.
ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ ബാലകൃഷ്ണൻ, മാസിത സത്താർ, കൗൺസിലർമാരായ ഇബ്രാഹിം, സുഹറ, സിന്ധു, സൗദാമിനി, അമുദ, എച്ച്എംസി കമ്മിറ്റി അംഗം പരമശിവൻ തുടങ്ങിയവർ പങ്കെടുത്തു.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഷഫീഖ് റഹ്മാൻ സ്വാഗതവും ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻ ചാർജ് അമാനുള്ള ചടങ്ങിന് നന്ദിയും അറിയിച്ചു.
പരസ്യം