മണ്ണാർക്കാട്: ലക്ഷങ്ങളുടെ നിക്ഷേപതുക തട്ടിയെടുത്തെന്ന പരാതിയിൽ മണ്ണാർക്കാട് അർബൻ സഹകരണ ക്രെഡിറ്റ് സൊസൈറ്റി സെക്രട്ടറിയെ മണ്ണാർക്കാട് പൊലീസ് അറസ്റ്റുചെയ്തു. കാരാകുർശ്ശി പുല്ലിശ്ശേരി പള്ളിയപ്പത്ത് സജിത്ത് (40) ആണ് അറസ്റ്റിലായത്. സൊസൈറ്റി ഇടപാടുകാരായ മൂന്ന് വ്യക്തികളിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. സ്ഥിരനിക്ഷേപ തുകകൾ കാലാവധി
പൂർത്തിയായിട്ടും തിരികെ നൽകിയില്ല, നിയമപരമായി ലഭിക്കേണ്ട പലിശ തുകയും
നൽകിയില്ല. കൂടാതെ എഫ്.ഡി യുടെ പകർപ്പുവെച്ച് വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ അതേ സൊസൈറ്റിയിൽ നിന്നുതന്നെ ലോൺ എടുത്തുമാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഇത്തരത്തിൽ മൂന്നു കേസുകളാണുള്ളത്. സഹകരണ വകുപ്പിലെ അസിസന്റ് രജിസ്ട്രാറുടെ പരാതി പ്രകാരം സൊസൈറ്റിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.എസ്.എച്ച്.ഒ. വിപിൻ വേണുഗോപാലി ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടമാരായ സുഹൈൽ,
അബ്ദുൾ സത്താർ, പ്രമോദ്, ജിദേഷ് ബാബു, എ.എസ്. ഐ. ബിന്ദു, സീനിയർ സിവിൽ പൊലിസ് ഓഫിസർ അഭിലാ ഷ്, സിവിൽ പൊലിസ് ഓഫിസർമാരായമാരായ ധന്യ, അബിളി, ഹേമന്ദ് എന്നിവരാണ്
കേസന്വേഷിക്കുന്നത്.