കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച്; എല്‍.ഡി.എഫ് സമരം പ്രഹസനമെന്ന് യു.ഡി.എഫ്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്‌ക്കെതിരെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ആരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.കെ.അബ്ദുല്‍ അസീസ് അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി, സി.പി.എം ഏരിയ കമ്മിറ്റി അംഗം ശ്രീരാജ് വെള്ളപ്പാടം, നേതാക്കളായ  വി.രവി,എന്‍.മണികണ്ഠന്‍, ടി.പി.മുസ്തഫ, സുരേഷ് മാസ്റ്റര്‍, രാജീവ് നടക്കാവില്‍, ടി.കെ.ഷമീര്‍, അജീഷ് മാസ്റ്റര്‍, എ.കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി ഐലക്കര മുഹമ്മദാലി സ്വാഗതം പറഞ്ഞു.


എല്‍.ഡി.എഫ് സമരം പ്രഹസനം;  യു.ഡി.എഫ് 
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍.ഡി.എഫ് നടത്തിയ സമരം പ്രഹസനമെന്ന് ഭരണ സമിതി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ 2022- 23 വര്‍ഷത്തില്‍ 91.83 ശതമാനം ചെലവഴിച്ച് കുമരംപുത്തൂര്‍ ഒന്നാം സ്ഥാനത്താണ്. ജില്ലയില്‍ കുമരംപുത്തൂരിന്‍റെ സ്ഥാനം 35ഉം സംസ്ഥാന തലത്തില്‍ 437ാം സ്ഥാനവുമാണുളളത്. മാത്രമല്ല സംസ്ഥാന സര്‍ക്കാറിന്‍റെയും യുവജന ക്ഷേമബോര്‍ഡിന്‍റെയും കീഴില്‍ നടന്ന കേരളോത്സവത്തില്‍ ബ്ലോക്ക് തലത്തില്‍ ഒന്നാം സ്ഥാനവും തൊഴിലുറപ്പ് പദ്ധതിയില്‍ വനിതകള്‍ക്കായി നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളിലും ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. രേഖകള്‍ ഇങ്ങനെ പറയുമ്പോള്‍ എല്‍.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിന്‍റെ കണക്കുകള്‍ നിരത്തി തുറന്ന് പറയാന്‍ എല്‍.ഡി.എഫ് നേതൃത്വം തയ്യാറാവണം. 
തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കിയതില്‍ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്താണ്. കൂടാതെ 588 പേര്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി ബ്ലോക്കില്‍ രണ്ടാം സ്ഥാനവുമുണ്ട്. ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും യു.ഡി.എഫ് ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. നെച്ചുളളി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണത്തിലും ഭരണസമിതി മറുപടി  പറഞ്ഞു. 25 ലക്ഷത്തിന് മുകളിലുളള പൊതുമാരാമത്ത് പ്രവര്‍ത്തികള്‍ സി ക്ലാസ് കാറ്റഗറിയിലുളള കരാറുകാര്‍ക്കെ ഏറ്റെടുക്കാന്‍ കഴിയൂയെന്നിരിക്കെ ഡി ക്ലാസ് കാരനായ കരാറുകാരന്‍റെ രേഖാ വിവരങ്ങള്‍ സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന എല്‍.എസ്.ജി.ഡി വെബ് സൈറ്റില്‍ റിജക്റ്റ് ചെയ്യാത്തത് കൊണ്ടാണ് അതില്‍ അപാകത സംഭവിച്ചതെന്നും ഭരണ സമിതി വ്യക്തമാക്കി. അഞ്ച് ലക്ഷത്തിന് മുകളിലുളള പദ്ധതികളെല്ലാം ഇ ടെണ്ടര്‍ ആണെന്നിരിക്കെ ഇഷ്ടക്കാര്‍ക്കെതിരെ നല്‍കി എന്ന ആരോപണവും ബാലിശമാണ്. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ക ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്‍റ് ഡി. വിജയലക്ഷ്മി, വികസനകാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍, ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, ആരോഗ്യ വിദ്യഭ്യാസ ചെയര്‍പേഴ്സണ്‍ ഇന്ദിര മാടത്തുംപുളളി, അംഗങ്ങളായ ഉഷ വളളുവമ്പുഴ, രാജന്‍ ആമ്പാടത്ത്, മേരി സന്തോഷ്, റസീന വറോടന്‍, ഷരീഫ് പച്ചീരി, സിദ്ദീഖ് മല്ലിയില്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
Previous Post Next Post

نموذج الاتصال