പാലക്കാട്: കൂലിപണിക്കാരനായ ഭര്‍ത്താവും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബമാണ് ധന്യയുടേത്. 13 വര്‍ഷമായി വാടകവീടുകളിലാണ് താമസിച്ചു വരുന്നത്. നല്ലേപ്പിള്ളിയിലാണ് താമസം. കൂലിപ്പണിക്ക് പോയി കഴിയുന്ന ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാകാത്തതിനാല്‍ സര്‍ക്കാരിന്റെ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭ്യമാകാതെ ജീവിച്ചു വരികയായിരുന്നു. സ്വന്തമായി വീട്ട് നമ്പര്‍ ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് പ്രതിസന്ധിയായിരുന്നു. വാടക വീടുകളില്‍ താമസിക്കുന്ന ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് പ്രായോഗികമായിരുന്നില്ല.ഒരു വീട്ടില്‍ ഒരു റേഷന്‍ കാര്‍ഡ് മാത്രമെ അനുവദിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
താലൂക്ക് പരാതി പരിഹാരതലത്തില്‍ നേരിട്ട് പരാതിയുമായി എത്തിയ ഇവര്‍ക്ക് പ്രത്യേക പരിഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉടന്‍തന്നെ റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.. വാടക വീടിന്റെ ഉടമസ്ഥനെ അദാലത്ത് വേദിയില്‍ വെച്ച് തന്നെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുകയും അദ്ദേഹം സമ്മതിച്ചതോടെ ധന്യയ്ക്ക് റേഷന്‍ കാര്‍ഡ് എന്ന 12 വര്‍ഷത്ത സ്വപ്നം യഥാര്‍ത്ഥ്യമാവുകയുമാണുണ്ടായത്