നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴുള്ളത്. താനും അത്തരത്തിൽ വേട്ടയാടപ്പെട്ടവനാണെന്നും മന്ത്രി കെബി ഗണേഷ് കുമാർ. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജിലെ പരിപാടിക്കിടെയായിരുന്നു പുകഴ്ത്തൽ.
കടലാസുകളുണ്ട്, തെളിവുകളുണ്ട് എന്ന് പറഞ്ഞ് വരുന്നവരോട് ഇരുട്ടുകൊണ്ട് ഓട്ടയടക്കരുത് എന്നേ പറയാനുള്ളൂ. പി.കെ. ശശി നല്ല മനുഷ്യനാണെന്ന് അഭിമാനത്തോടെ എവിടെയും താൻ പറയും. എം.എൽ.എ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം രാഷ്ട്രീയം നോക്കാതെ ആളുകളെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. മാങ്ങയുള്ള മരത്തിൽ കല്ലെറിഞ്ഞതുകൊണ്ടല്ലേ കാര്യമുള്ളൂ. എങ്കിലല്ലേ ആളുകൾ അറിയുകയുള്ളൂ. പി.കെ. ശശിയെ കരിവാരിത്തേക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ സത്യമില്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.