മണ്ണാർക്കാട്: മണ്ണാർക്കാട് മുൻസിപ്പൽ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനിയറെ ഉപരോധിച്ചു. നഗരസഭ പരിധിയിൽ കുടിവെള്ളം മുടങ്ങൽ പതിവാകുന്ന സാഹചര്യത്തിലായിരുന്നു ഉപരോധം. നാരങ്ങപ്പറ്റ കൊടുവാളിക്കുണ്ട് പെരിഞ്ചോളം ചന്തപ്പടി പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
ഉപരോധസമരം ഒരു സൂചന മാത്രമാണെന്നും ഈ അവസ്ഥ തുടർന്നാൽ വലിയ രീതിയിലുള്ള ബഹുജന സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു
മണ്ണാർക്കാട് മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് KC അബ്ദുറഹ്മാൻ, ട്രഷറർ നാസർ പാതാക്കര ഭാരവാഹികളായ റഫീഖ് നെല്ലിപ്പുഴ, ഫിറോസ് മുക്കണ്ണം യൂത്ത് ലീഗ് നേതാക്കളായ ഷമീർ നമ്പിയത്ത് ,സക്കീർ മുല്ലക്കൽ, സമീർ വേളക്കാടൻ, സമദ് പൂവ്വക്കോടൻ എന്നിവർ പങ്കെടുത്തു