മണ്ണാർക്കാട്: കല്ലടിക്കോട്ടുകാരെയും, അഗ്നിരക്ഷാ സേനാംഗങ്ങളേയും, പോലീസിനേയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല, കല്ലടിക്കോട് മാപ്പിള സ്ക്കൂൾ ജങ്ഷനിൽ ഇന്നലെയുണ്ടായ വൻ തീപിടുത്തം വലിയ അപകടമായി മാറാതിരുന്നത് നാട്ടുകാരുടെയും, അഗ്നിരക്ഷാ സേനാംഗങ്ങളുടേയും, പോലീസിന്റേയും സമയോചിതമായ ഇടപെടൽ കൊണ്ടാണ്. ഇന്നലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഫർണീച്ചർ കടയും മൊബൈൽഷോപ്പും, നിർത്തിയിട്ടിരുന്ന ചരക്ക് വാഹനവും അഞ്ചോളം ഇരുചക്രവാഹനവും കത്തിനശിച്ചു. ആളപായമില്ല.
വീഡിയോ 👇🏻
കരിമ്പ സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള പാറോക്കോട് മാപ്പിള സ്കൂൾ ജംങ്ഷനിലെ റിറ്റ്സി ഫർണിച്ചർ ആൻഡ് കർട്ടൻസ് എന്ന വ്യാപാര സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. തീ പടരുന്നത് കണ്ട് ആദ്യം ഓടിയെത്തിയ സമീപത്തുള്ളവരും, ഓട്ടോ, ചുമട്ടു തൊഴിലാളികളും വ്യാപാരികളടക്കമുള്ളവരും രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഒരുവശത്ത് മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുകൾ നിലയിലാണ് ആദ്യം തീകണ്ടത്. പെട്ടെന്ന് തന്നെ രണ്ടാം നിലയിലേക്കും തുടർന്ന് ആദ്യ നിലയിലേക്കും തീപടർന്നു. പഞ്ഞി, ഫോം, മരപ്പൊടി തുടങ്ങിയ അസംസ്കൃത വസ്തുക്കൾ ഏറ്റവും മുകളിലെ നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് ആദ്യം തീപടർന്നതെന്ന് കരുതുന്നു. ഇതോടെ ഇവിടെയുണ്ടായിരുന്ന ആറ് അതിഥി തൊഴിലാളികൾ താഴേക്കിറങ്ങാനാകാതെ കുടുങ്ങി. ഇവരോട് സമീപത്തുള്ള
കെട്ടിടത്തിന് മുകളിലൂടെ പുറത്ത് വരാൻ നിർദേശിക്കുകയും, സമീപത്തെ വ്യാപാരസ്ഥാപനങ്ങളായ മെഡിക്കൽ ഷോപ്പ്, സ്റ്റുഡിയോ, അക്ഷയ ഉൾപ്പടെയുള്ളയിടങ്ങളിൽ ഉണ്ടായിരുന്ന
സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ മാറ്റുകയും ചെയ്തു. നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് നീ പടരുന്നത് പരമാവധി ഒഴിവാക്കാൻ നാട്ടുകാർക്കായി. ഒട്ടേറെ ഇരുചക്രവാഹനങ്ങൾ ആണ് തള്ളിമാറ്റി തീപടരാതെ നോക്കിയത് എന്നിട്ടും പത്തോളം വാഹനങ്ങളിലേക്ക് സ്ത്രീ പടർന്നു കല്ലടിക്കോട് ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ അഗ്നിബാധയാണ് ഇന്നലെ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിവരമറിയിച്ച പ്രകാരം കോങ്ങാട്, മണ്ണാർക്കാട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന അംഗങ്ങൾ മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമ ത്തിനൊടുവിലാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസപ്പെട്ടു. ഉച്ചകഴിഞ്ഞ് 3.45ഓടെ തുടങ്ങിയ രക്ഷാപ്രവർത്തനം
വൈകിട്ട് 6.45ഓടെയാണ് പൂർത്തിയാക്കിയത്
Tags
mannarkkad