അലനല്ലൂർ: കാട്ടുപന്നി ആക്രമണത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പരുക്കേറ്റു. കാട്ടുകുളം പള്ളിപ്പടി പൊതുവചോല വീട്ടിൽ റഫീക്കിന്റെ മകൻ ഫക്രുദീൻ അലി (14) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സഹോദരിക്കൊപ്പം സ്കൂളിൽ നിന്ന് വരുന്ന വഴി മുണ്ടത്ത് പള്ളിക്ക് മുന്നിലെ കുറ്റിക്കാട്ടിൽ നിന്ന് പാഞ്ഞെത്തിയ പന്നി സഹോദരിക്ക് നേരെ അടുക്കുന്നത് കണ്ട് പെട്ടെന്ന് തന്നെ സഹോദരിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് പന്നിയുടെ ആക്രമണത്തിൽ ഫക്രുദീന്റെ കൈക്ക് പരിക്കേറ്റത്. ഇടതു കൈക്ക് സാരമായി പരിക്കേറ്റ കുട്ടിയെ അലനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. തുടർന്ന് പ്രതിരോധ കുത്തിവെപ്പ് നൽകാൻ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അലനല്ലൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് പരിക്കേറ്റ ഫക്രുദീൻ