ഗുഡ്സ് ഓട്ടോ മരത്തിലിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്: നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മരത്തിലിടിച്ചു രണ്ട് പേര്‍ക്ക് പരിക്കേറ്റു.കരിമ്പ കച്ചേരിപ്പടിയില്‍ ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അപകടം. ഓട്ടോ ഓടിച്ചിരുന്ന വിയ്യക്കുറിശ്ശി ചക്കാലക്കുന്നേല്‍ വീട്ടില്‍ ഷമീര്‍ (33 ), ഒപ്പമുണ്ടായിരുന്ന ഇയാളുടെ മകന്‍ ഷഹബാസ് (10 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാര്‍ക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോ ഇടക്കുര്‍ശ്ശിയില്‍ വെച്ച് എതിരെ വരികയായിരുന്ന ഒരു ജീപ്പില്‍ ഇടിക്കുകയും വണ്ടി നിര്‍ത്താതെ പോകുകയും ചെയ്തതാണെന്ന് പറയപ്പെടുന്നു. വേഗതയില്‍ വന്ന ഓട്ടോ കച്ചേരിപ്പടി എത്തിയതോടെ റോഡിന്റെ വശത്തേക്ക് കേറി സമീപത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Previous Post Next Post

نموذج الاتصال