അഗളി: അട്ടപ്പാടിയിലുണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശി മരിച്ചു. അഗളി ചിറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന കാപ്പി പറമ്പിൽ ജോസഫിന്റെ മകൻ പ്രിൻസ് (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് അഗളി മണ്ണാർക്കാട് റോഡിൽ ചെമ്മണ്ണൂരിലായിരുന്നു അപകടം. പ്രിൻസ് ഓടിച്ചിരുന്ന വാൻ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പ്രിൻസിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏഴോടെ മരിച്ചു