മണ്ണാർക്കാട്: 2023 ൽ ചൈനയിൽ വച്ച് നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിലേക്കുള്ള ഇന്ത്യൻ കരാട്ടെ ടീമിന്റെ സെലക്ഷൻ ട്രയൽസിൽ ( June 19, 20 ഡൽഹി ) പങ്കെടുക്കുന്നതിന് പാലക്കാട് ജില്ലയിൽ നിന്നും ഫർഷാന.പി.പി യോഗ്യത നേടി. മണ്ണാർക്കാട് ചാമ്പ്യൻസ് കരാട്ടെ സ്കൂളിലാണ് ഫർഷാന പരിശീലനം നടത്തുന്നത്
2021 ജനുവരിക്ക് ശേഷം നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പുകളിലും, ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി, പോലീസ് ഗെയിംസ് എന്നിവയിലും ഫർഷാന മികച്ച പ്രകടനം നടത്തി.
മെഡൽ നേടിയവർക്ക് മാത്രമാണ് ട്രയൽസിൽ പങ്കെടുക്കുന്നതിന് യോഗ്യത ലഭിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് നാല് വനിതകളും 4 പുരുഷന്മാരുമാണ് ട്രെയൽസിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയിരിക്കുന്നത്.
2022 ദേശീയ യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ -individual kata വിഭാഗത്തിൽ വെള്ളിയും 2023 നടന്ന ദേശീയ യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ Team kata വിഭാഗത്തിൽ സ്വർണവും, individual kumite യിൽ വെള്ളിയും, individual kata വിഭാഗത്തിൽ വെങ്കലവും ഫർഷാന നേടിയിരുന്നു.