മണലടി പേങ്ങാട്ടിരി മുഹമ്മദ് ഷെഫീഖ് (37), മണലടി കപ്പൂരാൻ വളപ്പിൽ ബഷീർ (35) എന്നിവരാണ് അറസ്റ്റിലായത്. മണലടി ചെക്ക് പോസ്റ്റിന് സമീപം കഞ്ചാവുമായി രണ്ട് പേർ ഉണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മണലടിയിലുള്ള ബഷീറിന്റെ വാടക വീട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.ആന്ധ്രയിൽ നിന്നാണ് ഇവർ ലഹരിയെത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.
എസ് ഐ ഋഷി പ്രസാദ്, എഎസ്ഐ ടി. ശ്യാം കുമാർ, എസ്.സി.പി.ഒ വിനോദ്, ഷിജിന, ഷാലു വർഗീസ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ( ഡാൻസാഫ്) സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.