നൊട്ടമലയിൽ ഓയിൽ ലീക്ക്; ഇരുചക്ര വാഹനങ്ങൾ തെന്നി വീണു

മണ്ണാർക്കാട്:  കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ നൊട്ടമലയിൽ വാഹനത്തിൽ നിന്ന് ചോർന്ന ഓയിലിൽ വഴുതി ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞു. നാല് ഇരുചക്ര വാഹനയാത്രികർക്ക് പരിക്ക്. പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനത്തിൽ നിന്നും ഓയിൽ ലീക്ക് ഉണ്ടായത്.  ഓയിൽ റോഡിൽ പരന്നതറിയാതെ അതു വഴി വന്ന ഇരുചക്രവാഹനങ്ങൾ  ഒന്നിനുപുറകെ ഒന്നായി  തെന്നി വീണു. ഓടിക്കൂടിയ നാട്ടുകാർ പരിക്കുപറ്റിയ ആളുകളെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു

ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ വട്ടമ്പലത്തിൽ നിന്നും സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന 100 മീറ്ററിൽ അധികം റോഡിൽ പരന്ന ഓയിൽ നീണ്ട പരിശ്രമത്തിനു ഒടുവിൽ പൂർണമായും പമ്പ് ചെയ്ത്  നീക്കം ചെയ്തു.  

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിത്ത് മോൻ, രാഹുൽ, സുഭാഷ് ഒ എസ്, സുരേഷ് കുമാർ,വി. ഹോം ഗാർഡ് അനിൽകുമാർ. N. ഫയർ ആൻഡ് റെസ്ക് ഓഫീസർ ഡ്രൈവർ രാഗില്‍  തുടങ്ങിയവർ പങ്കെടുത്തു 
Previous Post Next Post

نموذج الاتصال