മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള റോഡ് (മണ്ണാർക്കാട് - ചിന്നത്തടാകം റോഡ് )കിഫ്‌ബി പദ്ധതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായി എൻ. ഷംസുദ്ദീൻ എം എൽ എ അറിയിച്ചു. ആദ്യ ഘട്ടം നെല്ലിപ്പുഴയിൽ നിന്ന് ആനമൂളി വരെ 8 കിലോമീറ്റർ 44 കോടി രൂപ ചിലവിലാണ് നിർമ്മിക്കുന്നത്. ഇതിൽ 36 കൾവെർട്ടുകൾ ഉണ്ട്. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ആനമൂളിയിൽ തുടക്കമായത്.
ഈ റോഡിലെ ഇലക്ട്രിക് ലൈനുകൾ, വാട്ടർ ലൈനുകൾ എന്നിവ മാറ്റുന്നതിന് വേണ്ടിയുള്ള ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റോഡിന്റെ അറ്റകുറ്റ പണിയും അടിയന്തിരമായി ചെയ്യും. രണ്ടാം ഘട്ടം ആനമൂളി മുതൽ മുക്കാലി വരെയുള്ള പ്രവർത്തിയുടെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. അടുത്ത് 4ന് ചേരുന്ന കിഫ്‌ബി ബോർഡ് ടെൻഡറിന് അംഗീകാരം നൽകും. മൂന്നാം ഘട്ടത്തിന്റെ നടപടി ക്രമങ്ങളും പുരോഗമിച്ചു വരുന്നു. മണ്ണാർക്കാട് നെല്ലിപ്പുഴ മുതൽ ആനക്കട്ടി വരെ നല്ല നിലവാരത്തിലുള്ള റോഡിലൂടെയുള്ള യാത്ര വൈകാതെ യാഥാർഥ്യമാകുമെന്നും എം എൽ എ പറഞ്ഞു. അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ, KRFB EE ജയ, AexE ബ്രൂസൺ, AE പ്രിൻസ് ബാലൻ, പ്രൊജക്ട് എഞ്ചിനീയർ സന്ദീപ്, കരാറുകാരൻ കാസർഗോഡ് സ്വദേശി ഹാരിസ്,ടി. കെ ഫൈസൽ, സാബു പുളിക്കാത്തൊട്ടിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.