മണ്ണാർക്കാട്: ബൈക്കപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരുന്നയാൾ മരിച്ചു. കൊറ്റിയോട് പമ്പിന് എതിർവശം സോ മിൽ നടത്തുന്ന ഷറഫുദ്ദീനാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം കൊറ്റിയോട് പമ്പിന് മുന്നിൽ ആണ് അപകടമുണ്ടായത്. ഷറഫുദ്ദീൻ റോഡ് ക്രോസ് ചെയ്യവേ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ഉടനെ വട്ടമ്പലത്തെ മദർ കെയറിയും തുടർന്ന് വിദഗ്ദ ചികിത്സക്കായ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്