മണ്ണാർക്കാട് : 2.60 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം അരക്കുപറമ്പ് റാവുത്തർ വീട്ടിൽ എ.എസ്. സഫ്‌വാനാണ് (26) മണ്ണാർക്കാട് പോലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും പിടിയിലായത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംഭവം.
നെല്ലിപ്പുഴ പാലത്തിനുസമീപം സംശയാസ്പദമായ നിലയിൽ കണ്ട യുവാവിനെ മണ്ണാർക്കാട് എസ്.ഐ. വി. വിവേകിന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സഫ്‌വാൻ ബംഗളൂരുവിൽനിന്നു കെ.എസ്.ആർ.ടി.സി. ബസിലാണ് മയക്കുമരുന്ന് എത്തിച്ചതെന്നും വില്പന നടത്തുകയായിരുന്നു ഉദ്ദേശ്യമെന്നും പോലീസ് അറിയിച്ചു.