മണ്ണാർക്കാട്: സ്വകാര്യ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. എടത്തനാട്ടുകര വട്ടത്തൊടിക വീട്ടിൽ പീരാൻ ദസ്തഗീർ (43) നാണ് പരിക്കേറ്റത്. തലക്കും വാരിയെല്ലിനും പരിക്കേറ്റ പീരാനെ വട്ടമ്പലത്തെ മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെയാണ് സംഭവം. മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
_________________________________________
പഠനസഹായം കൈമാറി
പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി & റിക്രിയേഷൻ സെന്റർ നേതൃത്വത്തിൽ
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാർഥിനിക്ക് പഠന സഹായം വിതരണം ചെയ്തു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ കുടുംബത്തിനു വേണ്ടി വാർഡ് മെമ്പർ ഫായിസ ടീച്ചർ തുക ഏറ്റുവാങ്ങി. 51,850 രൂപ യാണ്
വിദ്യാർഥിനി ഇ. ഫെമിക്ക്
പഠനസഹായമായി നൽകി
യത്. ലൈബ്രറി പ്രസിഡന്റ് സി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസൻ, വിപിൻ.കെ, രാമകൃഷ്ണൻ, ഷൗക്കത്തലി. എ, ശങ്കരൻ.സി, ഹരിദാസ്.കെ,ഭാരതി ശ്രീധർ എന്നിവർ പ്രസംഗിച്ചു.