എടത്തനാട്ടുകര: ബസിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടത്തനാട്ടുകര മൂച്ചിക്കൽ താമസിക്കുന്ന വട്ടത്തൊടിക വീട്ടിൽ സറീനയുടെ ഭർത്താവ് ദസ്തഗീർ (43) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30 ഓടു കൂടിയായിരുന്നു അന്ത്യം.
ഇന്നലെ മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയിലേക്കുള്ള യാത്രക്കിടെ ബസിൽ നിന്ന് വീണാണ് പരിക്കേറ്റത്. തലക്കും വാരിയെല്ലിനും പരിക്കേറ്റ ദസ്തഗീറിനെ ആദ്യം വട്ടമ്പലം മദർ കെയർ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ ചികിത്സക്കായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്കും, അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു