നിഗൂഢത നിറഞ്ഞ ഹൈദരാബാദ് നഗരത്തിൽ എത്തിച്ചേരുന്ന റീനുവും സച്ചിനും. അവിടെ ആട്ടിൻ തോലിട്ട ചെന്നായയായി റീനുവിനെ അപകടത്തിലാക്കുന്ന സൈക്കോ കില്ലറായ ആദി. ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിൽ റീനുവിന് തുണയായി സച്ചിനും..... പ്രേമലു ഒരു ക്രൈം ത്രില്ലർ സിനിമയായാൽ എങ്ങനെയിരിക്കും? ഒരുപക്ഷെ ഗിരീഷ് എ ഡി എന്ന സംവിധായകന്റെ ചിന്തയിൽ പോലുമുദിക്കാത്ത ഒരു ആശയവുമായി എത്തിയിരിക്കുകയാണ് അനന്തു രംഗനാഥ് എന്ന കലാകാരൻ.
പ്രേമലുവിന്റെ ട്രെയ്‍ലർ എഡിറ്റ് ചെയ്ത് ഡാർക്ക് മൂഡ് പിടിച്ചുകൊണ്ട് ഒരു മിസ്റ്ററി ത്രില്ലർ സിനിമയുടെ ട്രെയ്‍ലർ പോലെ ഒരുക്കിയിരിക്കുകയാണ് അനന്ദു രംഗനാഥ്. തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ മലയാള സിനിമയെ മാർക്ക് ചെയ്തുകൊണ്ട് കോടി ക്ലബ്ബിൽ ഇടം നേടിയ പ്രേമലുവിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ ത്രില്ലർ ട്രെയ്‍ലർ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നത്. അനന്തു രംഗനാഥ് എന്ന് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‍ലർ പങ്കുവെച്ചിരിക്കുന്നത്.