തെങ്കരയിൽ വീണ്ടും തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

                        പ്രതീകാത്മക ചിത്രം 

മണ്ണാർക്കാട്: ഒരാഴ്ചക്കിടെ രണ്ട് തവണ തെരുവ് നായ ആക്രമണമുണ്ടായതിന്റെ ഭീതിയിലാണ് തെങ്കര നിവാസികൾ. ഇന്നലെ തെങ്കര മുണ്ടക്കണ്ണിയിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. പ്രദേശവാസികളായ ചെന്നാരി വീട്ടിൽ ഉമൈബ (46), പാന്തൊടി വീട്ടിൽ ബഷീർ (52) എന്നിവർക്കു നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റ രണ്ടുപേരെയും താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കഴിഞ്ഞദിവസം തെങ്കര പറശ്ശീരി ഭാഗത്ത് രണ്ടു കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.
Previous Post Next Post

نموذج الاتصال