പാലക്കാട്: ഷോക്കേറ്റ് കരടികൾ ചത്ത നിലയിൽ. പാലക്കാട് കഞ്ചിക്കോട് അയ്യപ്പൻമലയിലാണ് കരടികളെ ചത്ത നിലയിൽ കണ്ടെത്തിയത്. തകർന്നുവീണ വൈദ്യുതി ലൈനിൽ നിന്നാണ് കരടികൾക്ക് ഷോക്കേറ്റത്. വൈദ്യുതി ലൈനിന്റെ തകരാർ പരിഹരിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരാണ് കരടികളെ ചത്ത നിലയിൽ കണ്ടെത്തിയത്. പാലക്കാട് ജില്ലയില്‍ ഇതാദ്യമാണ് കരടികള്‍ ഷോക്കേറ്റ് മരിക്കുന്നത് എന്ന് വനം വകുപ്പ്. ഇന്നലെയാണ് കരടികളുടെ ജഡം ധോണിയിലെ വനവകുപ്പിന്റെ ഫോറസ്റ്റ് ക്യാമ്പിലേക്ക് മാറ്റിയത്.പാലക്കാട് കഞ്ചിക്കോട് അയ്യപ്പൻമലയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ചത്ത നിലയില്‍ കരടികളെ കണ്ടത്. പന്നികരടി വിഭാഗത്തില്‍പ്പെട്ട 12,3 വയസ്സുകള്‍ ഉള്ള കരടികളാണ് ചത്തത്