"അയ്യോ പ്രവചനം പാളിയേ" എക്‌സിറ്റ്‌പോള്‍ എക്സാറ്റ് പോളായില്ല ലൈവിനിടെ പൊട്ടി കരഞ്ഞ് ആക്‌സിസ് മൈ ഇന്ത്യ തലവൻ

എന്‍ഡിഎ 400 കടന്നില്ല, എക്‌സിറ്റ്‌പോള്‍ കണക്ക് പിഴച്ചതില്‍ സ്‌റ്റുഡിയോ ലൈവിനിടെ കരഞ്ഞ് ആക്‌സിസ് മൈ ഇന്ത്യ തലവന്‍ പ്രദീപ് ഗുപ്‌ത. എൻഡിഎ ഇപ്പോൾ ലീഡ് ചെയ്യുന്നത് 294 സീറ്റുകളിലാണ്, അതേ സമയം ഏവരേയും ഞെട്ടിച്ച് ഇന്ത്യ സഖ്യം  232 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഈ സന്ദർഭത്തിലാണ് തന്റെ പ്രവചനം തെറ്റിയതിനെത്തുടർന്ന് പ്രവചന ‘സിംഹ’മായ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രദീപ് ഗുപ്ത ചാനൽ ലൈവിനിടെ കരഞ്ഞത്.

അവസാന പ്രതീക്ഷയായി 280 ഓളം സീറ്റുകളെങ്കിലും ബിജെപിക്ക് സ്വന്തമായി ലഭിക്കുമെന്നായിരുന്നു ബിജെപി നേതാക്കൾ കരുതിയിരുന്നത് അതും തകർന്നു. എൻഡിഎ  സഖ്യം ആണ് 294 സീറ്റുകളിൽ ലീഡ് ചെയ്യുന്നത്. ബിജെപിക്ക് അതിൽ 244 സീറ്റുകളാണ് ഉള്ളത്.  നിലവിലെ കണക്കുകളനുസരിച്ച് ബിജെപിയ്ക്ക് ഒറ്റക്ക് സർക്കാർ രൂപയ്ക്കാണ് സാധിക്കാതെ വരുമെന്നാണ് നിഗമനം. ആയതിനാൽ ഏൻഡിഎ സർക്കാർ രൂപീകരിച്ചാൽ തന്നെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്തതിന് ശേഷമേ പറ്റൂ. ആക്‌സിസ് മൈ ഇന്ത്യ, ഇന്ത്യ ടുഡേ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് തകർപ്പൻ ലീഡ് നൽകുകയും എൻ.ഡി.എക്ക് 350-400 സീറ്റുകൾ വരെ പ്രവചിക്കുകയും ചെയ്തിരുന്നു. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ സഖ്യം കാഴ്ചവെച്ചത് 
Previous Post Next Post

نموذج الاتصال