ദേഹത്ത് മണ്ണെണ്ണയൊഴിച്ച് 55 കാരി, പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ഭീഷണി

അഗളി:  അഗളി പഞ്ചായത് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി 55 കാരി. നെല്ലിപ്പതി സ്വദേശിനി ഖദീജയാണ് പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി പ്രധാന കവാടത്തിന് മുന്നിലിരുന്ന് ദേഹത്ത് മണ്ണണ്ണെയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. അയൽക്കാരന്റെ തെങ്ങ് വീടിന് ഭീഷണിയാണെന്നും, അത് മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ്  ഖദീജ ആത്മഹത്യ ശ്രമം നടത്തിയത്.

തെങ്ങ് മുറിച്ച് മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അയൽവാസിയായ രൂപേഷ് ഇതിന് തയ്യാറായില്ല. തുടർന്ന് ഖദീജ പരാതിയുമായി പഞ്ചായത്തിലെത്തി. പഞ്ചായത്തിൽ നിരന്തരം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ഖദീജ പറഞ്ഞത്. തുടർന്നാണ് പഞ്ചായത്തിന് മുന്നിൽ സമരത്തിനെത്തിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനുള്ള ഖദീജയുടെ ശ്രമം തടഞ്ഞ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അഗളി പോലീസ് സ്ഥലത്തെത്തി ഖദീജയെ അനുനയിപ്പിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് തെങ്ങ് മുറിച്ചുമാറ്റി 
Previous Post Next Post

نموذج الاتصال