മുള്ളത്തുപാറയ്ക്കു സമീപം പൂട്ടിയിട്ട വീടുതുറന്ന് മോഷ്ടിക്കാൻ ശ്രമം

പ്രതീകാത്മക ചിത്രം

മണ്ണാർക്കാട്:  തച്ചമ്പാറ മുള്ളത്തുപാറയ്ക്കു സമീപം പൂട്ടിയിട്ട വീടുതുറന്ന് മോഷ്ടിക്കാൻ ശ്രമം. കഴിഞ്ഞമാസം തോക്കുചൂണ്ടി  കവർച്ചശ്രമം നടന്ന വീട്ടിലാണ് മോഷണശ്രമമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഈ വീട് ആഴ്ചകളായി അടഞ്ഞു കിടക്കുകയാണ്. കല്ലടിക്കോട് പോലീസിന്റെ പ്രത്യേകസംഘം പരിശോധന നടത്തുന്നതിനിടെ വാതിൽ തുറന്നുകിടക്കുന്നതും വീടിനുമുന്നിലായി സ്കൂട്ടർ നിർത്തിയിട്ടതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട് പരിശോധിക്കാനായി പോലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയപ്പോഴാണ്, വീടിനകത്തുനിന്ന് രണ്ടുപേർ പോലീസിനുനേരെ പാഞ്ഞടുത്തത്. തുടർന്ന് പോലീസും മോഷ്ടാക്കളും തമ്മിൽ പിടിവലി ഉണ്ടായെങ്കിലും പോലീസിനെ തള്ളിമാറ്റി മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.   വീട്ടിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്കൂട്ടർ പോലീസ് പിടിച്ചെടുത്തു. നാട്ടുകാരും പോലീസിനും രാവിലെ 10 മണിവരെ പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പി.എം. ജോസ്, രാഗേഷ്, വൈ. ഷംസുദ്ദീൻ, കെ.പി. ഹരിദാസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. സമീപത്തെ വില്ലേജോഫീസിലും ഒരുവീട്ടിലും കഴിഞ്ഞമാസം മോഷണശ്രമം നടന്നിരുന്നു


Previous Post Next Post

نموذج الاتصال