മണ്ണാർക്കാട്: കഴിഞ്ഞ ഒരു മാസത്തിലധികമായി കള്ളന്മാരെ കൊണ്ട് പൊറുതി മുട്ടി ഒരു നാട്. മണ്ണാർക്കാട് അരിയൂർ, പടുവിൽ കുളമ്പ് ഭാഗങ്ങളിലെ ജനങ്ങളാണ് കള്ളന്മാരുടെ ശല്ല്യം കാരണം പൊറുതി മുട്ടിയത്. വീടുകളിൽ പാതിരാത്രിയിൽ വാതിൽ മുട്ടിയും കോളിങ്ങ് ബെൽ അടിച്ചും വെള്ള പൈപ്പ് തുറന്നു വിട്ടും വീടുകളുടെ മുകളിൽ കയറാൻ ശ്രമിച്ചും പ്രാദേശവാസികളെ പരിഭ്രാന്തി പരത്തുകയാണ് മോഷണ സംഘം.
ഒരു മാസം മുമ്പ് അരിയൂരിലെ 2 വീടുകളിൽ കയറി ഒരു വീട്ടിൽ നിന്ന് പണവും സ്വർണ്ണവും കവർന്നിരുന്നു ഈ സംഘം. ഇന്നലെ രാത്രി അരിയൂർ മാടഞ്ചേരി ഭാഗത്തെ ഒരു വീട്ടിലെ വെള്ള പൈപ്പ് തുറന്ന് വിട്ടത് നോക്കാൻ ചെന്ന വീട്ടുകാർ കണ്ടത് ഫർദ ദരിച്ച 2 പേരെയാണ് ആളുകൾ ഒച്ച വെച്ചതോടെ മോഷ്ട്ടാക്കൾ ഓടി ഒളിച്ചു.. മുഖം മൂടിയും ഗ്ലൗസും എല്ലാം ഇവരുടെ പ്രധാന വേഷങ്ങളാണ്.നാട്ടിൽ ഭീതി പരത്തുന്ന ഈ സംഘത്തെ എത്രയും പെട്ടെന്ന് പോലീസ് പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം