തൃശ്ശൂർ: ഓട്ടോ ടിപ്പറിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പയ്യനെടം എടേരം മസ്ജിദിനടുത്തുള്ള അനീസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശ്ശൂർ ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്ക് അതീവ ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. മണ്ണാർക്കാട് നിന്ന് തൃശ്ശൂർ പോകുന്ന വഴി വിയ്യൂർ കഴിഞ്ഞാണ് അപകടം. ഇന്ന് രാവിലെയാണ് സംഭവം. യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അതേ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ ടിപ്പറിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഓട്ടോയിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് വലിയ പരിക്കില്ല. കല്ലടികോളേജ് ഓട്ടോ സ്റ്റാൻഡിൽ ആണ് അനീസ് ഓടുന്നത്