മണ്ണാർക്കാട്: തെങ്കര മേലാമുറിയിൽ പശുവിനെ കൊന്ന് കാലുകൾ മുറിച്ചെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. തെങ്കര മെഴുകുംപാറ സ്വദേശി വിനീതിനെയാണ് അറസ്റ്റ് ചെയ്‌തത്.
മാർച്ച് 27 നാണ് കേസിനാസ്പദമായ സംഭവം. മേലാമുറി ജയപ്രകാശിന്റെ പശുവിനെ കൊന്ന് 3 കാലുകൾ മുറിച്ചെടുത്ത നിലയിൽ വീടിന് ഒരു കിലോമീറ്റർ അകലെ പൊട്ടിക്ക് സമീപം കണ്ടെത്തുകയായിരുന്നു. പശുവിന്റെ ഇറച്ചിയെടുത്ത് മാനിറച്ചി എന്ന പേരിൽ വിൽക്കുകയായിരുന്നു പ്രതി എന്നാണ് അറിയാൻ കഴിയുന്നത്. സംഭവത്തിന് ശേഷം ഒളിവിലായ പ്രതിയെ മണ്ണാർക്കാട് നിന്ന് സിഐ എംബി രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ മോഷണം, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Tags
mannarkkad