മണ്ണാർക്കാട്: ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കഴിഞ്ഞ ആഗസ്റ്റ് മാസമാണ് നഗരസഭ മുൻകൈ എടുത്ത് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വൈകുന്നേരങ്ങളിലും ഒ.പി. എന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യമാക്കിയത്. ഇതിന്റെ ചിലവിനായി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയും വകയിരുത്തി. മറ്റ് അധിക ചിലവുകൾക്കും പണം പിന്നേയും ആവശ്യമായതിനാൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്ന നിർദേശവും, എച്ച്എംസിയുടെ തീരുമാന പ്രകാരം ഈവനിംഗ് ഒ.പി. ടിക്കറ്റിന് മാത്രം 20 രൂപ എന്ന നിലയിലാണ് ചാർജ്ജ് ഈടാക്കിയിരുന്നത്. ഇത് വളരെ കൂടുതലാണെന്നും, പാവപ്പെട്ട രോഗികൾക്ക് താങ്ങാവുന്നതിൽ അധികമാണെന്നും മണ്ണാർക്കാട്ടെ നന്മ ആംബുലൻസ് ഗ്രൂപ്പിൽ ചർച്ച വരികയും, ചർച്ചകൾ എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചതിന് ശേഷം മണ്ണാർക്കാട് ഓൺലൈൻ ന്യൂസ് റിപ്പോർട്ടർ അബ്ദുൽ ഹാദി അറയ്ക്കൽ ജനങ്ങളുടെ ഈ ബുദ്ധിമുട്ട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിനെ നേരിട്ട് അറിയിക്കുകയും, ഈ ചാർജ് വർദ്ധന കൊണ്ട് പാവപ്പെട്ട ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. നഗരസഭ ചെയർമാൻ അടിയന്തിരമായി ഈ പ്രശ്നത്തിൽ ഇടപെട്ട് ചാർജ് വർദ്ധനവ് ഇപ്പോൾ വേണ്ടെന്ന് വെക്കുകയായിരുന്നു. നാളെ മുതൽ രാവിലേയും വൈകീട്ടും ഒ.പി ടിക്കറ്റിന് 10 രൂപ മാത്രം വാങ്ങിയാൽ മതിയെന്ന നിർദേശം താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നൽകിയിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. ഇതിന് പുറമേ നേരത്തെ മുതൽ ഡയാലിസിസ് രോഗികൾക്ക് ഒ.പി. സേവനം തികച്ചും സൗജന്യമാണ്
താലൂക്ക് ആശുപത്രി ഈവനിംഗ് ഒ.പി. ടിക്കറ്റ് ഫീസ് വർദ്ധനവ് വലിയ ബുദ്ധിമുട്ടെന്ന് ജനം; അടിയന്തിരമായി പരിഹരിച്ച് നഗരസഭ ചെയർമാൻ
byഅഡ്മിൻ
-
0