പോക്സോ കേസിലെ പ്രതിയെ വിദേശത്ത് നിന്നും പിടികൂടി കേരള പോലീസ്


മണ്ണാർക്കാട്: പോക്സോ കേസിലെ പ്രതിയെ സൗദി അറേബ്യയിൽ നിന്നും പിടികൂടി മണ്ണാർക്കാട് പോലീസ്. ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ ഐ പി. എസിന്റെ നിർദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി  സി സുന്ദരന്റെ നേതൃത്ത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ നാട്ടിലെത്തിച്ചത്.  വടക്കേതിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് (30) ആണ് പിടിയിലായത്.  മണ്ണാർക്കാട് പോലിസ് സ്റ്റേഷനിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണ കേസിലെ പ്രതിയാണ് ഇദ്ദേഹം. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഷഫീഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു തുടർന്ന് ഷഫീഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് സർക്കുലർ പുറപ്പെടുവിക്കുകയും,   
ഇൻ്റർ പോളിൻ്റ സഹായത്തോടെ സൗദി അറേബ്യ ഇൻ്റർ പോളിന് കൈമാറുകയും, റിയാദ് നാഷണൽ ക്രൈം റെക്കോർഡ്സ് ബൂറോ സഹായത്തോടെ പ്രതിയെ ജോലിസ്ഥലത്ത് നിന്നും പിടികൂടുകയും കഴിഞ്ഞ മുന്ന് മാസത്തോളമായി  തടങ്കലിൽ പാർപ്പിക്കുകയും ആയിരുന്നു. 

2022ൽ നടന്ന സംഭവം അന്നത്തെ മണ്ണാർക്കാട് ഇൻസ്പെക്ടർ ആയിരുന്ന പ്രവീൺ കുമാർ കേസ് രജിസ്റ്റർ ചെയ്യുകയും ഇദ്ദേഹം ട്രാൻസ്ഫറായതിനു ശേഷം സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന സുനിൽ എം കേസിൻ്റ അന്വേഷണം നടത്തുകയും 2023 ൽ അന്നത്തെ മണ്ണാർക്കാട് ഇൻസ്പെക്ടർ ആയിരുന്ന ബോബിൻ മാത്യു  കേസിന്റെ കുറ്റപത്രം സമർപ്പിക്കുകയും പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസും റെഡ് കോർണർ നോട്ടീസും പുറപ്പെടുവിക്കാനുള്ള നടപടികളെടുക്കുകയും ചെയ്തു മണ്ണാർക്കാട് ഇൻസ്പെക്ടർ ആയിരുന്ന ബോബിൻ മാത്യു , എ.എസ് ഐ സീന എന്നിവരുടെ നേതൃത്വത്തിലുള്ള 
അന്വേഷണ സംഘമാണ് പ്രതിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടു വിക്കാനുള്ള നടപടികൾ സ്വികരിച്ചത് പ്രതിയെ കൊണ്ടുവരുന്നതിനായി  മണ്ണാർക്കാട് ഡിവൈഎസ്പി സുന്ദരനും, എസ്.സി.പി.ഒ   നൗഷാദ്, സി.പി.ഒ മുഹമ്മദ് റംഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം 20.03.2025  സൗദി അറേബ്യയിലേക്ക് തിരിക്കുകയും.   ഇന്നലെ പ്രതിയുമായി സൗദി അറേബ്യയിൽ നിന്നും മടങ്ങുകയും ഇന്ന് രാവിലെ കരിപ്പൂർ എയർ പോർട്ടിൽ എത്തിച്ച്  തിരിച്ച് മണ്ണാർക്കാട് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Previous Post Next Post

نموذج الاتصال