ഷിരൂര്‍: സഹോദരന്‍ അര്‍ജുന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നുവെന്ന് സഹോദരന്‍ ജിതിന്‍. എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചു. അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബം കരുതിയിരുന്നു. എന്തെങ്കിലും കണ്ടെത്തുകയെന്നതായിരുന്നു ആഗ്രഹമെന്നും ജിതിന്‍ പറഞ്ഞു. ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ വാഹനം കണ്ടെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജിതിന്‍. വൈകാരികമായിരുന്നു ജിതിന്റെ പ്രതികരണം.
'അവന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നു. എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചു. അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബം കരുതിയിരുന്നു. എന്തെങ്കിലും കണ്ടെത്തുകയെന്നതായിരുന്നു ആഗ്രഹം. വീട്ടില്‍ വിളിച്ചിട്ട് കിട്ടില്ല. അഞ്ചു അടക്കം എല്ലാവരും ഓഫീസില്‍ ആയിരിക്കും. അവര്‍ അറിഞ്ഞുകാണണം. ടി വി കാണുന്നുണ്ടാവും', ജിതിന്‍ പറഞ്ഞു.