മഞ്ചേരി വള്ളുവങ്ങാട് മദ്രസയുടെ സമീപത്ത് ടിപ്പറും സ്ക്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പുഴ സ്വദേശി മരിച്ചു. മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ അടക്ക കച്ചവടം നടത്തുന്ന
കാഞ്ഞിരപ്പുഴ അരിപ്പനാഴി വാരിയങ്ങാട്ടിൽ വി എം അബ്ദുൽ അസീസ് (55) ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിക്കായിരുന്നു അപകടം. കബറടക്കം 18- 09- 2024 ബുധനാഴ്ച അരിപ്പനാഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ സാജിദ,മക്കൾ ഇജാസ് അഹമ്മദ്,സഹൽ, ജിഷാൽ ,മരുമകൾ മിസ്ന.