പെരിന്തൽമണ്ണ: റോഡ് ക്രോസ് ചെയ്യവേ ലോറിയിടിച്ച് പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കർക്കിടാംകുന്ന് കാളമ്പാറയിലെ പരേതതനായ ചെമ്പൻ മൊയ്തുവിൻ്റെ മകൻ അബ്ബാസ് (52) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ അയിഷ കോംപ്ലക്സിന് മുമ്പിൽ വെച്ച് ലോറി ഇടിച്ചാണ് അപകടം. ഉടൻ തന്നെ മൗലാന ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പ്രവാസിയാണ്. സൗദിയിലെ ത്വായിഫിലാണ് ഉണ്ടായിരുന്നത്.
അപകടത്തിന്റെ സിസിടിവി ദൃശ്യം 👇🏻
ഉമ്മ : വഴങ്ങല്ലിയിലെ വഴങ്ങോടൻ ആയിഷ
ഭാര്യ : ഹഫ്സത്ത് കുവേരി, പാതിരിക്കോട്
മക്കൾ :
1. ഫാത്തിമ ഹിബ
2. ഷഹബ
3. ദിയ ഫാത്തിമ (ഫാർമസിസ്റ്റ് വിദ്യാർത്ഥിനി )
4. അഫ്ത്താബ് ( +1)
മരുമക്കൾ :
1. മുഹമ്മദ് ഷഫീഖ് മടപ്പാട്ടുപറമ്പിൽ > കറുകപ്പുത്തൂർ,
പട്ടാമ്പി
2. ഫിറോസ് തരകൻതൊടി > പുല്ലരിക്കോട്